വീട്ടിനുള്ളില്‍ 'ഷീഷ' മുറി, മയക്ക് മരുന്ന് വില്‍പ്പന; അറബ് യുവാവ് അബുദാബി പോലീസിന്റെ പിടിയില്‍

by Abudhabi | 02-08-2020 | 1465 views

അബുദാബി: വീട്ടിനുള്ളിലെ ഒരു റൂം മയക്ക് മരുന്ന് കടയാക്കി മാറ്റിയ അറബ് യുവാവ് അബുദാബി പോലീസിന്റെ പിടിയിലായി. ചിലവേറിയ ഷീഷ കടയില്‍ പോകുന്നതിന് പകരം ഒരു മുറി പുകവലിക്കായി ഉപയോഗിക്കുയാണന്നാണ് മറ്റുള്ള കുടുംബാംഗങ്ങളോട് പ്രതി പറഞ്ഞിരുന്നത്. എന്നാല്‍ 'ഷീഷ' മുറിയുടെ മറവില്‍ മറ്റുള്ളവര്‍ക്ക് മയക്ക് മരുന്ന് വില്‍പ്പനയായിരുന്നു ഇവിടെ നടത്തിയിരുന്നത്.

2,000 ദിര്‍ഹം വിലയുള്ള മയക്ക് മരുന്ന് വാങ്ങാനെന്ന വേഷം കെട്ടിയെത്തിയ അബുദാബി പോലീസിന്റെ മയക്ക് വിരുദ്ധ സേനയാണ് യുവാവിനെ പിടികൂടിയത്. സംഭവ സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ അവിടെ നിന്നും മയക്ക് മരുന്നും, മയക്ക് മരുന്ന് കൃഷി ചെയ്യാന്‍ ആസൂത്രണം ചെയ്തിരുന്ന വിത്തുകളും പിടികൂടിയിട്ടുണ്ട്.

Lets socialize : Share via Whatsapp