ഇന്ത്യയില്‍ നിന്ന് യു.എ.ഇ - യിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു

by Travel | 31-07-2020 | 1944 views

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇ-യിലേക്ക് വിമാന സർവീസുകൾ പുനഃരാരംഭിച്ചു. അബുദാബി, ദുബായ് ഷാർജ എന്നിവിടങ്ങിലേക്കാണ് സർവീസുകൾ. യുഎഇ-യിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

അതനുസരിച്ച് ജുലൈ 26 വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേർ യുഎഇ-യിൽ തിരിച്ചെത്തിയിരുന്നു. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിർദ്ദേശം. ഐ.സി.എ., ജി.ഡി.ആർ.എഫ്.എ അനുമതിയുള്ള താമസവിസക്കാർക്ക് മാത്രമാണ് യുഎഇ-യിൽ ഇപ്പോൾ തിരിച്ചെത്താൻ കഴിയുക.

കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്താൽ റദ്ദാക്കാനാകില്ല. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കൊവിഡ് 19 പിസിആർ പരിശോധനാഫലം കരുതണം.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അബുദാബി, ഷാർജ എന്നിവിടങ്ങളിലെത്താൻ കൊവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1 മുതൽ ദുബായിലും കുട്ടികൾക്ക് കൊറോണ നെഗറ്റീവ് ഫലം ആവശ്യമില്ല.

Lets socialize : Share via Whatsapp