സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് രോഗം പിടിപെട്ടത്‌ 1,968 പേര്‍ക്ക് ; മരണമടഞ്ഞത് 30 പേര്‍

by International | 26-07-2020 | 470 views

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായിട്ടുള്ള ദിവസങ്ങളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം കൂടി വരികയാണ്, രാജ്യത്ത് ഇന്ന്‍ കോവിഡ് രോഗം പിടിപെട്ടത്‌ 1,968 പേരാണ് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,66,941 ആയി. മരണമടഞ്ഞത് 30, ഇതോടെ ആകെ മരണസംഖ്യ 2,733 ആയി.

24 മണിക്കൂറിനിടെ 2,541 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 2,20,323 ആയി. 43,885 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,120 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ്‌ ഇരുപത്തിയാറ് വരെ രാജ്യത്ത് ഇതുവരെ ആകെ 30,47,661 സ്രവ സാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 57,216 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

പുതിയ രോഗികള്‍ കൂടുതല്‍ 208 പേര്‍ അല്‍ ഹോഫുഫിലാണ് , 195: തായ്ഫ്, 126: റിയാദ്, 109: മക്ക, 90: ഹഫര്‍ അല്‍ ബാറ്റിന്‍, 86: മുബാറസ്, 77: ബുറൈദ, 64: ദമ്മാം 59: മദീന 58: ഉനൈസ, 41: ജിദ്ദ തുടങ്ങി സദിയിലെ ചെറുതും വലുതുമായ 126 നഗരങ്ങളില്‍ നിന്നും 1968 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 16,245,736, മരണസംഖ്യ, 649,276 , രോഗമുക്തി നേടിയത് , 9,944,191, ചികിത്സയില്‍ ഉള്ളവര്‍ 5,652,477.

ഒമാനില്‍ 1,147 പേര്‍ക്ക് കൂടി കൊവിഡ്

ഒമാനില്‍ 1,147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ വിദേശികളുമാണ്. 24 മണിക്കൂറിനിടെ 13 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 384 ആയി. ഒമാനില്‍ 76,005 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,238 പേര്‍ക്ക് കൂടി ഞായറാഴ്ച രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 55,299 ആയി.

കുവൈത്തില്‍ 464 പേര്‍ക്ക്​ കൂടി കോവിഡ്​

കുവൈത്തില്‍ 464 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 63,773 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 766 പേര്‍ ഉള്‍പ്പെടെ 54,373 പേര്‍ രോഗമുക്​തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 433 ആയി. ബാക്കി 8,967 പേരാണ്​ ചികിത്സയിലുള്ളത്​. 123 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,418 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Lets socialize : Share via Whatsapp