യു.​എ.​ഇ​ - യി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

by General | 24-07-2020 | 653 views

ദു​ബൈ: യു.​എ.​ഇ-​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. യാ​ത്ര ചെ​യ്യു​ന്ന നാ​ട്ടി​ൽ ​നി​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ലാ​ണ്​ ഈ ​സം​വി​ധാ​നം നി​ല​വി​ൽ​ വ​രു​ന്ന​ത്. നേ​ര​ത്തേ, ചി​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ യു.​എ.​ഇ​-യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യാ​യി​രു​ന്നു. ഇ​തി​നാ​ണ്​ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ അ​വി​ടെ​ത്ത​ന്നെ കോ​വി​ഡ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ നേ​ര​ത്തേ നി​ർ​​ദേശി​ച്ചി​രു​ന്നു. യു.​എ.​ഇ വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന ട്രാ​ൻ​സി​റ്റ്​ വി​സ​ക്കാ​ർ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. നേ​ര​ത്തേ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ഒ​ഴി​വ്​ ന​ൽ​കി​യി​രു​ന്നു. പി.​സി.​ആ​ർ ടെ​സ്​​റ്റാ​ണ്​ ന​ട​ത്തേ​ണ്ട​ത്. യു.​എ.​ഇ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​യു​ടെ (ഐ.​സി.​എ) വെ​ബ്​​സൈ​റ്റി​ലു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ലാ​ബി​ൽ വേ​ണം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ഴ്​ ലാ​ബു​ക​ൾ മാ​ത്ര​മാ​ണ്​ അ​ക്ര​ഡി​റ്റ​ഡ്​ ലാ​ബു​ക​ളാ​യി പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റും കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലാ​ണ്. ഒ​രെ​ണ്ണം പാ​ല​ക്കാ​ടും.

​കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ മൈ​ക്രോ ഹെ​ൽ​ത്ത്​ ല​ബോ​റ​ട്ട​റി​ക​ളെ​യാ​ണ്​ ഐ.​സി.​എ​-യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തിലെ ര​ണ്ട്​ ലാ​ബ്, കൊ​യി​ലാ​ണ്ടി, കു​റ്റ്യാ​ടി, പേ​രാ​​മ്പ്ര, താ​മ​ര​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ ലാ​ബ്​ എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. പാ​ല​ക്കാ​ട്​ ഡേ​ൻ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​​സിന്‍റെ ലാ​ബും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ദു​ബൈ​യി​ലേ​ക്ക്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ അ​നു​മ​തി മ​തി എ​ന്ന​തി​നാ​ൽ ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ശ്​​ന​മു​ണ്ടാ​യി​ല്ല. മ​റ്റ്​ ആ​റ്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ ഐ.​സി.​എ​യു​ടെ അ​നു​മ​തി​യാ​ണ്​ വേ​ണ്ട​ത്. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​ത്.

പ​രി​ശോ​ധ​ന 96 മ​ണി​ക്കൂ​ർ മു​മ്പ്​​

യു.​എ.​ഇ​യി​ലേ​ക്ക്​ എ​ത്തേ​ണ്ട​വ​ർ 72 മ​ണി​ക്കൂ​ർ മു​മ്പ്​​​ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം 96 മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ച്ച്​ യു.​എ.​എ. ഇ​തോ​ടെ പ​രി​ശോ​ധ​ന​യ്ക്ക്​ ഒ​രു ദി​വ​സം കൂ​ടി കൂ​ടു​ത​ൽ ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന്​ യു.​എ.​ഇ​-യി​ലേ​ക്ക്​ തി​രി​ക്കാ​നി​രി​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന വാ​ർ​ത്ത​യാ​ണി​ത്. കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട്ടും പാ​ല​ക്കാ​ട്ടും മാ​ത്ര​മാ​ണ്​ ലാ​ബു​ക​ളു​ള്ള​ത്.  

ഈ ​ലാ​ബു​ക​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും ലാ​ബി​ല്ലാ​ത്ത​തി​നാ​ൽ ഈ ​ഭാ​ഗ​ത്തു​ള്ള​വ​ർ കോ​ഴി​ക്കോ​​ട്ടേ​ക്കാ​ണ്​ പ​രി​ശോ​ധ​നയ്​ക്ക്​ എ​ത്തു​ന്ന​ത്. യാ​ത്രയ്​ക്ക്​ മൂ​ന്ന്​ ദി​വ​സം മു​മ്പ്​​​ ഇ​വി​ടെ​യെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങു​ക എ​ന്ന​ത്​ അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. കോ​വി​ഡ്​ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ​പ്ര​വാ​സി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്​ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്ന​ത്. 72 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ ഈ ​ഫ​ലം അ​പ്ര​സ​ക്​​ത​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഒ​രു ദി​വ​സം കൂ​ടി കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തോ​ടെ യാ​ത്ര ത​യാ​റെ​ടു​പ്പ്​ ന​ട​ത്താ​ൻ സ​മ​യം ല​ഭി​ക്കു​മെ​ന്ന ആ​ശ്വാ​സ​വു​മു​ണ്ട്.

Lets socialize : Share via Whatsapp