അറഫാ സംഗമം 30ന്; സൗദിയില്‍ 31ന് ബലിപ്പെരുന്നാള്‍

by General | 20-07-2020 | 1252 views

റിയാദ്: സൗദിയില്‍ എവിടെയും ഇന്ന് ദുല്‍ഹിജ്ജ മാസപ്പിറവി ദര്‍ശിച്ചിട്ടില്ലെന്ന് വിവിധ മാസപ്പിറവി നീരീക്ഷണ സമിതികള്‍ അറിയിച്ചു. നാളെ ദുര്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കും.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 30ന് വ്യാഴാഴ്ച നടക്കും. 31ന് വെള്ളിയാഴ്ച ബലിപ്പെരുന്നാളുമായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി നടത്തും.


Lets socialize : Share via Whatsapp