സൗദിയില്‍ ഇന്ന് 2,504 പേര്‍ക്ക് കൊവിഡ്; 39 മരണം

by General | 19-07-2020 | 575 views

സൗദിയില്‍ ഇന്ന് 2,504 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 250,920 ആയി. ഇന്ന് 39 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,486 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,517 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 197,735 ആയി.

 • റിയാദ് 178,
 • ജിദ്ദ 177,
 • ഹുഫൂഫ് 163,
 • മക്ക 144,
 • തായിഫ് 118,
 • ഹഫർ അൽ ബാത്തിൻ 102,
 • ദമാം 101,
 • മദീന 57,
 • തബൂക് 56,
 • ബുറൈദ 53,
 • അൽ കർജ് 53,
 • യാമ്പു 47,
 • ഹായിൽ 44,
 • ജിസാൻ 29,
 • അബഹ 18,
 • സകാക 7 എന്നിങ്ങനെയാണ് ചില കണക്കുകൾ.

കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൊവിഡ്; ഒരു മരണം

കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 59,204 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 408 ആയി.

അതേസമയം, ഇന്ന് 667 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 49,687 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,109 പേരാണ്. 132 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു.എ.ഇയില്‍ ഇന്ന് 352 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തരായി; 211 പുതിയ കേസുകള്‍

യു.എ.ഇയില്‍ ഇന്ന് ആശ്വാസ ദിനം. പുതുതായി 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 352 പേരാണ് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 56,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49,269 പേരും പൂര്‍ണമായി രോഗമുക്തി നേടി. ഇത് രാജ്യത്തെ ആരോഗ്യ മേഖലക്ക് കൂടുതല്‍ ആശ്വാസം പകരുന്നുണ്ട്.

അതേസമയം, വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞ ഒരാള്‍ കൂടി ഇന്ന് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 339 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,314 പേരാണ്.

ഒമാനില്‍ ഇന്ന് 1,157 പേര്‍ക്ക് കൊവിഡ്; 10 മരണം

ഒമാനില്‍ ഇന്ന് 1,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 66,661 ആയി. പുതുതായി 1,232 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 44,004 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 318 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 22,339 പേരാണ്. 165 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഖത്തറില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ്; മൂന്നു മരണം

ഖത്തറില്‍ ഇന്ന് 340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 157 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി.

ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 103,377 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,114 പേരാണ്. 526 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 128 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Lets socialize : Share via Whatsapp