
സൗദിയില്‍ ഇന്ന് 40 പേര് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 2,283 ആയി. ഇന്ന് പുതുതായി 2,692 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,37,803 ആയി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 7,718 പേര് കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,77,560 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 57,960 പേരാണ്. 2,235 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
- ജിദ്ദ 263,
- ഹുഫൂഫ് 220,
- റിയാദ് 211,
- അൽ മുബറസ്സ് 189,
- അബഹ 141,
- ദമാം 134,
- ഹായിൽ 112,
- തായിഫ് 97,
- മക്ക 81,
- മദീന 75,
- ഹഫർ അൽ ബാത്തിൻ 55,
- ദഹ്റാൻ 54,
- തബൂക് 48,
- ജുബൈൽ 44,
- അൽ കോബാർ 43,
- യാമ്പു 33,
- ബുറൈദ 31,
- ജിസാൻ 29 എന്നിങ്ങനെയാണ് ചില കണക്കുകൾ.
കുവൈത്തില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം; 666 പുതിയ കേസുകള്‍
കുവൈത്തില്‍ ഇന്ന് മൂന്നു പേര് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 396 ആയി. പുതുതായി 666 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 56,174 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര് കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,161 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,617 പേരാണ്. 156 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനില്‍ ഇന്ന് 1,389 പേര്‍ക്ക് കൊവിഡ്; 14 മരണം
ഒമാനില്‍ ഇന്ന് 1,389 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 59,56,8 ആയി. വൈറസ് ബാധിച്ച് 14 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 273 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 21,308 പേരാണ്. 149 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 730 പേര് കൂടി കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 37,987 ആയി.
യുഎഇയില്‍ പുതുതായി 344 പേര്‍ക്കു കൂടി കോവിഡ്; 334 മരണം
യുഎഇയില്‍ പുതുതായി 344 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 55198 ആയി. ഇന്നലെ 373 പേര് രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവരുടെ എണ്ണം 45513 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 334 ആയി.
അതേസമയം ദുബായില്‍ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് മുക്തമായി പ്രഖ്യാപിച്ചു.അവസാന കോവിഡ് രോഗിയും സുഖംപ്രാപിച്ചതോടെ ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട് ഫീല്‍ഡ് ആശുപത്രി അടയ്ക്കുന്നതായി അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി അറിയിച്ചു. 1200 കിടക്കകളുള്ള ഈ ആശുപത്രിയില്‍ 2300 ലേറെ രോഗികളായിരുന്നു ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ശൈഖ് ഷക്കൗബ്ട്ട് മെഡിക്കല്‍ സിറ്റി, അല്‍ തവാം ഹോസ്പിറ്റല്‍ തുടങ്ങി നിരവധി ആശുപത്രികളാണ് കോവിഡ് മുക്തമായത്.