പാചക വാതക സിലിണ്ടര്‍ ലീക്കായി; ദുബൈ റസ്റ്റോറന്‍റില്‍ പൊട്ടിത്തെറി

by Dubai | 13-07-2020 | 2264 views

ദുബയ്: പാചക വാതക സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് ദുബൈയിലെ റസ്റ്റോറന്‍റില്‍ പൊട്ടിത്തെറി. ദുബയ് ഖിസൈസിലുള്ള ദമാസ്‌ക്കസ് റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് റസ്റ്റോറന്‍റുകളും ഒരു ഫാര്‍മസിയും ഒരു സലൂണിനും കേട് പാട് സംഭവിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന 3 കാറുകളും തകര്‍ന്നിട്ടുണ്ട്. സംഭവം വെളുപ്പിന് 4 മണിക്ക് ആയതിനാല്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഖിസൈസ് പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹലീം അല്‍ ഹാഷിമി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. പിന്നീട് ആളുകളെ തിരിച്ച്‌ താമസിപ്പിക്കുകയും ചെയ്തു. കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ സമയത്ത് റസ്റ്റോറന്‍റ് നടത്തിപ്പുകാര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp