ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന; അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു

by General | 10-07-2020 | 2147 views

ദുബയ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടികയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

  • ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,
  • തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, മഞ്ചേരി, കോട്ടയം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍,
  • തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫൊര്‍ ബയോടെക്‌നോളജി,
  • ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്,
  • സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി,
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍,
  • റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി പത്തനംതിട്ട,
  • വയനാട്ടിലെ ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി,
  • പാലക്കാട്ടെ ജില്ലാ ക്ഷയരോഗ കേന്ദ്രം,
  • കൊല്ലം ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറി,
  • റീജണല്‍ കേന്‍സര്‍ സെന്റര്‍ തിരുവനന്തപുരം,
  • ജില്ലാ ക്ഷയരോഗ കേന്ദ്രം അടക്കമുള്ള 27 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ കേരളത്തിലെ 20 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

യുഎഇ-യിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ കാലവധിയുള്ള കോവിഡ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

Lets socialize : Share via Whatsapp