ദുബായില്‍ കൂടുതല്‍ ഉല്ലാസ കേന്ദ്രങ്ങള്‍ തുറന്നു

by Entertainment | 05-07-2020 | 5121 views

ദുബായ്: ദുബായില്‍ സമ്മര്‍ ക്യാംപുകളും ഇന്‍ഡോര്‍ തീം പാര്‍ക്കുകളും ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉല്ലാസ കേന്ദ്രങ്ങള്‍ തുറന്നു. ഹോട്ടലുകളിലെയും മാളുകളിലെയും സ്പാ, മസാജ് സെന്ററുകള്‍ എന്നിവയുടെയും പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഗ്രേഡ് എ, ബി പട്ടികയില്‍പ്പെട്ട സ്പാ, സലൂണ്‍ തുടങ്ങിയവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കി. നഴ്സറികള്‍ക്ക് ഒഴികെ സമ്മര്‍ ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കി.

സ്കൂളുകള്‍, ഹോട്ടലുകള്‍, സ്പോര്‍ട്സ് ക്ലബുകള്‍, ജിംനേഷ്യം, ലൈബ്രറികള്‍, ആര്‍ട് സെന്ററുകള്‍ എന്നിവ സമ്മര്‍ ക്യാംപുകള്‍ നടത്താറുണ്ട്. സ്റ്റീം റൂം, സോന, ഐസ് റൂം, ജാക്കുസി, ഹോട്ട്ബാത്ത്, മൊറോക്കന്‍ ബാത്ത്, ടര്‍ക്കിഷ് ഹമ്മാം എന്നിവയ്ക്ക് അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണിത്. സന്ദര്‍ശകര്‍ മാസ്കുകള്‍ ധരിക്കുകയും അകലം പാലിക്കുകയും വേണം.

Lets socialize : Share via Whatsapp