സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ്- 19 ബാധിച്ച്‌ 56 പേര്‍ കൂടി മരിച്ചു; കുവൈത്തില്‍ 5 മരണം

by International | 04-07-2020 | 739 views

സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ്- 19 ബാധിച്ച്‌ 56 പേര്‍ കൂടി മരിച്ചു. 4,128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 205,929 ആയി.

രോഗബാധിതരില്‍ 1,43,256 പേര്‍ക്ക് ഭേദമായിട്ടുണ്ട്. നിലവില്‍ 60,815 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2,295 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു ,

റിയാദ് (26), ജിദ്ദ (14), അല്‍ ഹുഫൂഫ് (5), ബുറൈദ (3), അറാര്‍ (2), ത്വാഇഫ്, അബഹ, ഉനൈസ, ജിസാന്‍, സകാക, ഹുത്ത സുദൈര്‍ ഒന്നുവീതം; എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് (360), ദമാം (315), അല്‍ ഹുഫൂഫ് (217), അല്‍ ഖത്വീഫ് (214), മക്ക (212), ത്വാഇഫ് (204), ഖമീസ് മുശൈത് (201), അല്‍ മുബറസ് (175), ജിദ്ദ (169), അല്‍ ഖോബാര്‍ (151), മദീന (142), ദഹ്‌റാന്‍ (140), അബഹ (125), അല്‍ ഖര്‍ജ് (107), ബീഷ (104), നജ്‌റാന്‍ 90, ബുറൈദ (71), ഹഫര്‍ അല്‍ ബാത്വിന്‍ (67), അഹദ് റുഫൈദ (61), അല്‍ ഉയൂന്‍ (46) എന്നീ പ്രദേശങ്ങളിലാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം, സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ (40), കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ജം​ഷീ​ര്‍ (31), കൊ​ല്ലം പ​ര​വൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച്‌ ഇന്ന് 5 പേര്‍ കൂടി മരിച്ചു. രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 365 ആയി. 386 സ്വദേശികള്‍ അടക്കം 631 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 49,303 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

ഇന്ന് 667 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 39,276 ആയി. ആകെ 9,036 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 144 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.

ഇന്നത്തെ രോഗബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്:

ഫര്‍വ്വാനിയ 142 ,അഹമദി 197, ഹവല്ലി 104, കേപിറ്റല്‍ 59, ജഹറ 129.

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം:

സബാഹിയ 22, വാഹ 22 , അര്‍ദ്ദിയ 27, സുലൈബിയ താമസ പ്രദേശം 23, ദഹര്‍ 22, സബാഹ് സാലെം 22.

അതേസമയം, കുവൈത്തില്‍ ഓഗസ്ത്‌ ഒന്നു മുതല്‍ കുവൈത്ത്‌ എയര്‍വെയ്സ്‌ അന്താരാഷ്ട്ര വിമാന സര്‍വ്വീസ്‌ പുനഃരാരംഭിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 31 നഗരങ്ങളിലേക്കുള്ള ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലേ 7 നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.

കൊച്ചിയിലേക്ക്‌ ആഴ്ചയില്‍ 6-ഉം തിരുവനന്തപുരത്തേക്ക്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ 4 സര്‍വ്വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്‌. മുംബൈ, ദില്ലി, അഹമ്മദബാദ്‌, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള മറ്റു സര്‍വ്വീസുകള്‍.

ദുബൈ, ദമാം, റിയാദ്‌, ജിദ്ദ, ദോഹ, ബഹറൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും സര്‍വ്വീസ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതിനിടെ കുവൈത്തിലേക്ക്‌ തിരിച്ചു വരുന്ന യാത്രക്കാര്‍ക്ക്‌ അറ്റസ്റ്റ്‌ ചെയ്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നത്‌ അടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുവൈത്ത്‌ വ്യോമയാന അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റ്‌ ചെയ്യേണ്ടത്‌ അതാത്‌ രാജ്യങ്ങളിലെ എംബസി വഴിയാണോ എന്നത്‌ സംബന്ധിച്ച്‌ ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്‌ വരുമെന്നാണ് സൂചന.

അതേ സമയം കുവൈത്തില്‍ താമസ രേഖയുള്ള എല്ലാവര്‍ക്കും ഓഗസ്ത്‌ ഒന്നു മുതല്‍ രാജ്യത്തേക്ക്‌ തിരിച്ചു വരാന്‍ അനുമതി ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

Lets socialize : Share via Whatsapp