കോവിഡ് പ്രതിസന്ധി; സൗദിയില്‍ ഇനിയും തുടരുന്ന പ്രധാന സാമ്പത്തിക ഇളവുകൾ ഇവയാണ്

by International | 03-07-2020 | 1023 views

ജിദ്ദ: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സൗദിയില്‍ പ്രഖ്യാപിച്ച സാമ്പത്തിക ഇളവുകൾ തുടരും. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ നീട്ടാന്‍ സൗദി ഉന്നതസഭയാണ് തീരുമാനിച്ചത്. സ്വകാര്യ മേഖലയിലെയും നിക്ഷേപകരെയും സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കുകയാണ് ലക്ഷ്യം. ഇതോടെ വിവിധ ഫീസുകളും ലെവിയും അടയ്ക്കാന്‍ സാവകാശം ലഭിക്കും.

കോവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തിൽ 142 ഇനങ്ങളിലായി 214 ബില്യൻ റിയാലിന്‍റെ ഇളവാണ് സൗദി രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏതാനും ഇളവുകളാണ് ഇനിയും തുടരുക. ഇവയില്‍ പ്രധാനപ്പെട്ട ഏഴെണ്ണം ഇവയാണ്.

  • സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് 'സാനിദ്' സംവിധാനം ലഭിക്കുന്ന ഇളവ്.
  • റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ.
  • സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിർത്തി വെയ്ക്കുന്നത് ഒഴിവാക്കൽ.
  • വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കൽ
  • കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നിബന്ധനകളോടെ നീട്ടി നൽകൽ
  • മൂല്യ വർധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കൽ
  • ഇഖാമ തീർന്നവരുടെ ഒരു മാസത്തെ ലവിയിൽ അനിവാര്യമെങ്കിൽ ഇളവ് അനുവദിക്കൽ

ഇത് സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും.

കൊവിഡ് 19 സുഖപ്പെടുന്ന രാജ്യങ്ങളില്‍ മുമ്പന്തിയില്‍ സൗദി അറേബ്യ

കൊവിഡ് 19 രോഗികളുടെ എണ്ണം 2 ലക്ഷത്തോട് അടുക്കുകയാണെങ്കിലും രോഗം സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ ലോകത്തെ പല രാജ്യങ്ങളുമായി താരമത്യം ചെയ്താല്‍ സൗദിയുടെ സ്ഥാനം ഏറെ മുന്നിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ സൗദിയിലെ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഈ ധാരണ തെറ്റിയിട്ടുണ്ട്. രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിലും വളരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Lets socialize : Share via Whatsapp