കിംഗ് ഫഹദ് കോസ് വേ ജൂലൈ 27നു വീണ്ടും യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

by International | 30-06-2020 | 1190 views

ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ വരുന്ന പാലങ്ങളുടെ ഒരു സമുച്ഛയമായ കിംഗ് ഫഹദ് കോസ് വേ ജൂലൈ 27നു വീണ്ടും യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ബഹ്‌റൈന്‍ അധികൃതരെ ഉദ്ധരിച്ച് സൗദിയിലെ പ്രമുഖ പത്രം റിപോര്‍ട്ട് ചെയ്തു. കൊവിഡ് 19 നെ തുടര്‍ന്ന് മാര്‍ച്ച് 7 നാണ് കോസ് വേ അടച്ചത്.

കോസ് വേ തുറന്നതായ ചില വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു. ജൂണ്‍ 10ന് തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോര്‍ട്ട്.

Lets socialize : Share via Whatsapp