തൊഴിലുടമകളില്‍ നിന്ന് എന്‍.ഒ.സി വേണ്ട; യു.എ.ഇ-യില്‍ ഇനി ഡ്രൈവിംഗ് പഠിക്കാം

by General | 30-06-2020 | 1174 views

അബുദാബി: യു.എ.ഇ-യില്‍ ഇനി മുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമകളില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കാതെ തന്നെ ഡ്രൈവിംഗ് പഠിക്കാം. കഴിഞ്ഞയാഴ്ച്ച മുതലാണ് ഈ നിയമം യു.എ.ഇ-യില്‍ ഉടനീളം പ്രാബല്യത്തില്‍ വന്നത്. ഇക്കാര്യം ദുബൈ ഗതാഗത അതോറിറ്റി ദുബൈയിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുണ്ട്.

ഈ നിയമത്തിലൂടെ രാജ്യത്തെ താഴ്ന്ന വരുമാനക്കാരനായ പ്രവാസി-സ്വദേശി തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് പഠിക്കാനും ഇതിലൂടെ രാജ്യത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും സാധിക്കും. 

തെരെഞ്ഞെടുത്ത 66 പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ നേരത്തെ തൊഴിലുടമകളില്‍ നിന്ന് എന്‍.ഒ.സി നേടാതെ ഡ്രൈവിംഗ് പഠിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

കുറവ് വരുമാനമുള്ള തൊഴിലാളികളായ ഹോട്ടല്‍ വെയിറ്റര്‍മാര്‍, വീട്ടു ജോലിക്കാര്‍, ബ്ലൂകോളര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് തൊഴിലുടമകളില്‍ നിന്ന് അനുമതി വാങ്ങാതെ ഡ്രൈവിംഗ് പഠിക്കാന്‍ സാധിക്കില്ലായിരുന്നു. പുതിയ നിയമം വന്നതോടെ എല്ലാവര്‍ക്കും തുല്യ അവസരങ്ങല്‍ ഉറപ്പാക്കാന്‍ കഴിയും.

ഡ്രൈവിംഗ് പഠിക്കാന്‍ പാസ്‌പോര്‍ട്ട്, റസിഡന്‍സ് വിസ കോപ്പികള്‍, എമിറേറ്റ്‌സ് കാര്‍ഡിന്റെ കോപ്പിയും ഒര്‍ജിനലും നേത്രപരിശോധന റിപ്പോര്‍ട്ട് എന്നിവയും സമര്‍പ്പിക്കണം.

Lets socialize : Share via Whatsapp