എ​മി​റേ​റ്റ്‌​സ് എ​ന്‍​ബി​ഡി 800-ഓ​ളം ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​ന്നു

by Business | 23-06-2020 | 3482 views

ദു​ബാ​യ്: യു​എ​ഇ-യി​ലെ പ്ര​മു​ഖ ബാ​ങ്കാ​യ എ​മി​റേ​റ്റ്‌​സ് എ​ന്‍​ബി​ഡി 800-ഓ​ളം ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​ന്നു. ഭാ​വി​യി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​ണ് തീ​രു​മാ​ന​മെ​ന്ന് എ​മി​റേ​റ്റ്സ് എ​ന്‍‌​ബി‌​ഡി വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

'സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും ധ​ന​കാ​ര്യ സേ​വ​ന മേ​ഖ​ല​യെ​യും ക​ടം കൊ​ടു​ക്കു​ന്ന​വ​രെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന്‍ സ്റ്റാ​ഫിം​ഗ് ആ​വ​ശ്യ​ക​ത​ക​ളി​ലും മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ഈ ​തീ​രു​മാ​നം നി​സാ​ര​മാ​യി എ​ടു​ത്തി​ട്ടി​ല്ല, അ​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നും എ​മി​റേ​റ്റ്സ് എ​ന്‍‌​ബി​ഡി​ക്ക് പു​റ​ത്ത് വി​ജ​യ​ത്തി​നാ​യി അ​വ​രെ സ​ജ്ജ​മാ​ക്കാ​നും പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​ഇ സമ്പ​ദ്‌​വ്യ​വ​സ്ഥ തു​റ​ക്കു​മ്പോ​ള്‍ എ​മി​റേ​റ്റ്സ് എ​ന്‍‌​ബി​ഡി​ക്ക് അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ശ​രി​യാ​യ ഘ​ട​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ്.' -​വ​ക്താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Lets socialize : Share via Whatsapp