റെസ്​റ്റാറന്‍റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടെന്ന് കുവൈറ്റ്

by Business | 22-06-2020 | 1625 views

കുവൈത്തില്‍ റെസ്​റ്റാറന്‍റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം . രാവിലെ ആറുമണി മുതല്‍ വൈകീട്ട്​ ആറര വരെയാണ്​ പ്രവര്‍ത്തനാനുമതി ഉണ്ടാവുക. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയതിന്​ അനുസരിച്ചാണ്​ പരിഷ്​കരണം.

റെസ്​റ്റോറന്‍റുകള്‍, കഫെകള്‍, ഫുഡ്​ ഔട്ട്​ലെറ്റ്​ എന്നിവക്കെല്ലാം ഇത്​ ബാധകമാണ്​. സ്ഥാപനത്തി​ന്റെ അകത്ത്​ ഇരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാവില്ല. ഡ്രൈവ്​ ത്രൂ ഇടപാടിന്​ മാത്രമാണ്​ അനുമതി. രാവിലെ ആറുമണി മുതല്‍ വൈകീട്ട്​ ആറുവരെ ഉണ്ടായിരുന്ന കര്‍ഫ്യൂ ഏഴുമണി മുതല്‍ രാവിലെ അഞ്ചുവരെ ആക്കിയതിന്​ അനുസരിച്ചാണ്​ സമയമാറ്റം.

Lets socialize : Share via Whatsapp