കായിക മേഖലയില്‍ സൗദി വനിതകളുടെ പങ്കാളിത്തം 149 ശതമാനം വര്‍ധിച്ചതായി സ്പോര്‍ട്സ് മന്ത്രി

by Sports | 21-06-2020 | 1628 views

റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ വനിതകളുടെ കായിക മേഖലയിലെ പങ്കാളിത്തം 149 ശതമാനം വര്‍ധിച്ചു. റിയാദില്‍ ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച വെര്‍ച്വല്‍ സിംപോസിയത്തില്‍ സ്പോര്‍ട്സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ അറിയിച്ചതാണ് ഇക്കാര്യം.

വിമന്‍സ് ഫുട്‌ബോള്‍ ലീഗിന് പുറമെ വനിതകള്‍ക്ക് വിവിധ കായിക ഇനങ്ങളിലായി 22 പ്രാദേശിക ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിച്ചു തുടങ്ങി. വിഷന്‍ 2030 പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് കായിക മേഖലയ്ക്ക് വലിയ പങ്കുണ്ടെന്നും, ഊര്‍ജസ്വലമായ തലമുറയെ വാര്‍ത്തെടുക്കാനും സാമ്പത്തിക മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിനും ഇത് സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Lets socialize : Share via Whatsapp