കോവിഡ് ദൗത്യത്തിന്: കേരളത്തില്‍ നിന്നുള്ള 57 അംഗ മെഡിക്കല്‍ സംഘം യുഎഇ-യില്‍

by Dubai | 15-06-2020 | 1360 views

ദുബായ്: കേരളത്തില്‍ നിന്നുള്ള 57 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ പ്രത്യേക വിമാനത്തില്‍ ദുബായിലെത്തിയത്.

ആസ്റ്റര്‍, മെഡ്‌കെയര്‍ ആശുപത്രികളിലെ 21 പേരടക്കമുള്ള സംഘമാണ് ദുബായിലേക്ക് തിരിച്ചത്. യുഎഇ-യില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇ-യിലെത്തുന്ന മൂന്നാമത്തെ മെഡിക്കല്‍ സംഘമാണിത്.

ആസ്റ്റര്‍, മെഡ്‌കെയര്‍ ജീവനക്കാര്‍ എത്തിയത് യുഎഇ-യിലെ കോവിഡ് രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. നേരത്തെ ദുബായിലെത്തിയ 88 ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ ജീവനക്കാരുടെ ബാച്ചിനൊപ്പം ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും.

Lets socialize : Share via Whatsapp