ദുബായില്‍ സിനിമാശാലകള്‍ തുറക്കാനൊരുങ്ങുന്നു

by Entertainment | 11-06-2020 | 4978 views

ദുബായ്: ദുബായില്‍ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സിനിമാശാലകള്‍ വീണ്ടും തുറക്കാനൊരുങ്ങുന്നു. അദ്ധ്യയന വര്‍ഷം ആഗസ്റ്റ് 30-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ദുബായിലെ സാമ്പത്തിക മേഖലയും പഴയപടിയാകാന്‍ ഒരുങ്ങുകയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലുള്ള നോവോ സിനിമാസ്, ഡ്രാഗണ്‍ മാര്‍ട്ട് 2, ദുബായിലുള്ള മറ്റു ഔട്ട്ലെറ്റുകള്‍ സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് 30 ശതമാനം ജനങ്ങളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ടാണ് തുറക്കുകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാസ്‌കും കൈയ്യുറയും ധരിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. 2 മീറ്റര്‍ അകലെ ദൂരത്തില്‍ രണ്ടു പേര്‍ക്ക് ഒരുമിച്ച്‌ ഇരിക്കാന്‍ പാകത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. 12 വയസ്സിനു താഴെയും 60 വയസ്സിനു മുകളിലും പ്രായമുള്ളവര്‍ക്ക് സിനിമാശാലകളില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതിനാല്‍ നോവോ സിനിമാശാലയില്‍ പ്രായഭേദമായ നിയന്ത്രണങ്ങളുണ്ട്.

Lets socialize : Share via Whatsapp