വ​ന്ദേ​ഭാ​ര​ത്​ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം

by General | 08-06-2020 | 1035 views

മ​നാ​മ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ന്‍റെ ബ​ഹ്​​റൈ​നി​ൽ ​നി​ന്നു​ള്ള അ​ടു​ത്ത ഘ​ട്ട​ത്തി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം. ജൂ​ൺ ഒ​മ്പ​തി​ന്​ തു​ട​ങ്ങേ​ണ്ട സ​ർ​വി​സു​ക​ൾ 10 മു​ത​ലാ​ണ്​ തു​ട​ങ്ങു​ക. കേ​ര​ള​ത്തി​ലേ​ക്ക്​ അ​ഞ്ച്​​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. എ​ല്ലാ സ​ർ​വി​സും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ്. ആ​കെ 14 സ​ർ​വി​സു​ക​ളി​ൽ ബാ​ക്കി ഒ​മ്പ​തെ​ണ്ണം ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​​ലേ​ക്കാ​ണ്.

ജൂ​ൺ 10, 11, 13, 15, 21 തീ​യ​തി​ക​ളി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ജൂ​ൺ 10-ന്​ ​ഡ​ൽ​ഹി, 11-ന്​ ​ചെ​ന്നൈ, 12-ന്​ ​ഡ​ൽ​ഹി, 13-ന്​ ​ബം​ഗ​ളൂ​രു, 14-ന്​ ​ഡ​ൽ​ഹി, വി​ജ​യ​വാ​ഡ, 20-ന്​ ​ഡ​ൽ​ഹി, 22-ന്​ ​ചെ​ന്നൈ, 23-ന്​ ​ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ മ​റ്റ്​ സ​ർ​വി​സു​ക​ൾ. 

Lets socialize : Share via Whatsapp