കോ​വി​ഡ്​ കാ​ല​ത്തെ പ്ര​വാ​സി​യു​ടെ ദുഃഖം തു​റ​ന്നു​കാ​ട്ടി ഹ്ര​സ്വ​ചി​ത്രം; ‘കാ​ണാ​ന്‍ കൊ​തി​ച്ച്’ 

by Entertainment | 04-06-2020 | 1543 views

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​മാ​നി​ലെ ഒ​രു​കൂ​ട്ടം സു​ഹൃ​ത്തു​ക്ക​ള്‍ ചേ​ര്‍ന്ന് ആ​വി​ഷ്‌​ക​രി​ച്ച ‘കാ​ണാ​ന്‍ കൊ​തി​ച്ച്’ എ​ന്ന ഹ്ര​സ്വ ചി​ത്രം പു​റ​ത്തി​റ​ങ്ങി. സ​മൂ​ഹ മ​ന​സാ​ക്ഷി​ക്കു ​നേ​രെ പ്ര​വാ​സി​യു​ടെ സ്വ​കാ​ര്യ ദുഃ​ഖ​ങ്ങ​ള്‍ തു​റ​ന്നു​കാ​ണി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ദൈ​ര്‍ഘ്യം ഏ​ഴ് മി​നി​റ്റാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ച​ന്തു മി​റോ​ഷ് ആ​ണ്. വി​നു പു​ണ്ടൂ​ര്‍, വേ​ണു പാ​നൂ​ര്‍, പ്ര​മോ​ദ് ന​ന്ദ​നം, സ്​​റ്റാ​ന്‍ലി സ്​​റ്റീ​ഫ​ന്‍, എ​ഹി​ത് പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​യി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. ശ്രീ​വി​ദ്യ ര​വീ​ന്ദ്ര​നാ​ണ് ഡ​ബ്ബി​ങ്. 

Lets socialize : Share via Whatsapp