എല്‍എന്‍ജി ചരക്ക് കപ്പലുകളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കി ഖത്തര്‍ പെട്രോളിയം

by Business | 01-06-2020 | 2311 views

ദോഹ: എല്‍എന്‍ജി ചരക്ക് കപ്പലുകളുടെ നിര്‍മാണത്തിന്‌ ചരിത്രത്തിലേക്കും ഏറ്റവും വലിയ കരാര്‍ നല്‍കി ഖത്തര്‍ പെട്രോളിയം (ക്യുപി). ദ്രവീകൃത പ്രകൃതിവാതകം വിവിധ ലോകരാജ്യങ്ങളിലേക്ക്‌ എത്തിക്കാന്‍ 100 ചരക്കുകപ്പലുകള്‍ നിര്‍മിക്കുന്നതിന്‌ 7,000 കോടി റിയാലിന്റേതാണ്‌ കരാര്‍. ദക്ഷിണകൊറിയന്‍ കപ്പല്‍ നിര്‍മാണ കമ്പനികളായ ഡിഎസ്‌എംഇ (ദേയ്‌വൂ), എച്ച്‌എച്ച്‌ഐ (ഹ്യൂണ്ടായ്‌), എസ്‌എച്ച്‌ഐ (സാംസങ്‌) എന്നിവയുമായി ഖത്തര്‍ ഊര്‍ജ സഹമന്ത്രി സാദ്‌ ഷെരീദ അല്‍ കാബിയാണ്‌ ക്യുപിക്കു വേണ്ടി കരാര്‍ ഒപ്പുവച്ചത്‌.

ക്യുപി പ്രസിഡന്റും സിഇഒയും കൂടിയാണ്‌ അല്‍ കാബി. ഇറാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ പ്രകൃതിവാതകപ്പാടത്തിന്റെ വികസനം പൂര്‍ണമാകുന്ന 2027-ലെ കപ്പലുകളുടെ നിര്‍മാണവും കൈമാറ്റവും പൂര്‍ത്തിയാകൂ. ഇതോടെ ലോകത്തിനാവശ്യമായ എല്‍എന്‍ജി-യുടെ 60 ശതമാനവും ഖത്തറിന്‌ തനിച്ചു കൈകാര്യം ചെയ്യാനാവും. ഖത്തര്‍ ഗ്യാസ്‌ സിഇഒ ഷെയ്‌ഖ്‌ ഖാലിദ്‌ ബിന്‍ ഖലീഫ അല്‍താനിയും ചടങ്ങില്‍ പങ്കെടുത്തു.

Lets socialize : Share via Whatsapp