രണ്ട് ലക്ഷം പിന്നിട്ട് ഗള്‍ഫിലെ കൊവിഡ് 19 രോഗികളുടെ എണ്ണം

by General | 28-05-2020 | 1001 views

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു. മരണ സംഖ്യ 900 പിന്നിട്ടു. സൗദി അറേബ്യയിലാണ് രോഗബാധിതരേറെയും. അവിടെ 80,000-ത്തിലേയ്ക്ക് അടുക്കുകയാണ് കൊറോണ രോഗികളുടെ എണ്ണം. മരണ സംഖ്യ 425. ഖത്തറില്‍ അരലക്ഷത്തിനടുത്താണ് കൊവിഡ് 19 രോഗികള്‍. മരണ സംഖ്യ 30.

32,000-ഓളം രോഗികളുള്ള യുഎഇയാണ് സൗദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവുമധികം കൊറോണ മരണം നടന്ന രാജ്യം.  255 പേര്‍ക്കാണ് കൊറോണ വൈറസില്‍ ഇതിനകം ജീവന്‍ നഷ്ടമായത്. 175 പേര്‍ക്ക്  ജീവന്‍ നഷ്ടമായ കുവൈറ്റില്‍ 23,000-ലധികം  കൊറോണ രോഗികളുണ്ട്. ബഹ്റൈനില്‍ പതിനായരത്തിനടുത്തും, ഒമാനില്‍ എണ്ണായിരത്തിന് മുകളിലുമാണ് രോഗികളുടെ എണ്ണം.  ബഹ്റൈനില്‍ 15 പേരും, ഒമാനില്‍ 38 പേരും വൈറസ് ബാധയില്‍ ഇതിനകം മരിച്ചു.

Lets socialize : Share via Whatsapp