ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി; കൂടുതല്‍ യുഎഇ-യില്‍

by General | 27-05-2020 | 1076 views

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇ-യിലാണ് മരിച്ചത്. മരിച്ചവരിൽ നിരവധി യുവാക്കളും ഉൾപ്പെടുമെന്നിരിക്കെ പ്രവാസ ലോകത്ത് ആശങ്ക ശക്തമാണ്.

ഏപ്രിൽ ഒന്നിന് യു.എ.ഇ-യിലാണ് കോവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 137ൽ എത്തി നിൽക്കുകയാണ്. പിന്നിട്ട 3 ദിവസങ്ങളിൽ മാത്രം 22 മരണം. ഇന്നലെ മാത്രം എട്ട്. 85-ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇ-യിലാണ്. സൗദിയിലും കുവൈത്തിലുമായി 46 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കോവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

Lets socialize : Share via Whatsapp