പാവപ്പെട്ട പ്രവാസി തൊഴിലാളികൾക്ക്​​ സൗജന്യ വിമാന ടിക്കറ്റ്​ നൽകുന്നതിൽ എതിർപ്പില്ലെന്ന്​ കേ​ന്ദ്രസർക്കാർ

by General | 27-05-2020 | 1086 views

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​തി​നു​വേ​ണ്ടി ഇ​ന്ത്യ​ൻ എം​ബ​സി​ക​ളി​ലു​ള്ള ക്ഷേ​മ​നി​ധി വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന്​​ കേ​ര​ള ഹൈ​കോ​ട​തി​യി​ലാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.​ ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്​ (സാ​മൂ​ഹി​ക ക്ഷേ​മ​നി​ധി) ടി​ക്ക​​റ്റെടു​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച​ കോ​ട​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ അ​സി​സ്​​റ്റ​ന്‍റ്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ജ​യ​കു​മാ​ർ അ​ത്ത​രം പാ​വ​​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക്​ വേ​ണ്ടി ക്ഷേ​മ​നി​ധി ഉ​പ​​യോ​ഗി​ക്കാ​മെ​ന്ന സ​മ്മ​തം അ​റി​യി​ച്ച​ത്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ഈ ​മാ​സം 15-നാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി​യെ​ത്തി​യ​ത്. ഫ​ണ്ട്​ വി​നി​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നും എം​ബ​സി​ക​ൾ​ക്കും കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ജ​സ്​​റ്റി​സ്​ അ​നു ശി​വ​രാ​മന്‍റെ സിം​ഗി​ൾ ​ബെ​ഞ്ച്​ 18-ന്​ ​ആ​ദ്യ വാ​ദം കേ​ൾ​ക്കു​ക​യും നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​യി​ലെ ര​ണ്ടാം സി​റ്റി​ങ്ങി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​സി​സ്​​റ്റ​ന്‍റ്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഹാ​ജ​രാ​യ​തും നി​ല​പാ​ട്​ അ​വ​ത​രി​പ്പി​ച്ച​തും. സ്വ​ന്ത​മാ​യി വി​മാ​ന​ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക​മാ​യി ക​ഴി​വി​ല്ലാ​ത്ത എ​ല്ലാ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും എം​ബ​സി​യു​ടെ​യോ കോ​ൺ​സു​ലേ​റ്റിന്‍റെയോ ക്ഷേ​മ​നി​ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ ടി​ക്ക​റ്റ് എ​ടു​ത്ത് മ​ട​ങ്ങി​വ​രു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് ഒ​രു​ത​ര​ത്തി​ലു​മു​ള്ള എ​തി​ർ​പ്പി​​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ടെ​ന്ന്​ ഇ​തോ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

2009-ൽ ​അ​ന്ന​ത്തെ പ്ര​വാ​സി​കാ​ര്യ മ​ന്ത്രി വ​യ​ലാ​​ർ ര​വി​യു​ടെ മു​ൻ​കൈ​യി​ൽ തു​ട​ങ്ങി​യ ഫ​ണ്ടി​ൽ നി​ന്ന്​ ഈ ആ​വ​ശ്യ​ത്തി​ന്​ പ​ണം വി​നി​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഗ​ൾ​ഫി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​മാ​ർ. കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഇ​ല്ല എ​ന്നു ബോ​ധി​പ്പി​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കു​റി​പ്പി​നോ​ടൊ​പ്പം ടി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ​യും പാ​സ്​​പോ​ർ​ട്ട് കോ​പ്പി​യും വി​സ (ഫൈ​ന​ൽ എ​ക്സി​റ്റ്, എ​ക്സി​റ്റ്/ റീ-​എ​ൻ​ട്രി) കോ​പ്പി​യും അ​ത​ത്​ രാ​ജ്യ​ത്തെ തൊ​ഴി​ൽ/​ താ​മ​സ ഐ.​ഡി കോ​പ്പി​യും അ​പേ​ക്ഷ​ക​രു​ടെ മൊ​ബൈ​ൽ ന​മ്പ​റും സ​ഹി​തം പ്ര​വാ​സി​ക​ൾ​ക്ക് അ​ത​ത് എം​ബ​സി/​ കോ​ൺ​സു​ലേ​റ്റു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, വി​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​യോ​ജ​ന​ക​ര​മാ​കും. ഈ ​ഫ​ണ്ട്​ ഇ​ങ്ങ​നെ വി​നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​റി​നും എം​ബ​സി​ക​ൾ​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ത​ന്നെ​യാ​ണ്​​ ഹ​ര​ജി​യി​ലെ​യും ആ​വ​ശ്യം. സ​ർ​ക്കാ​ർ സ​മ്മ​തം അ​റി​യി​ച്ചി​രി​ക്കെ ഇ​നി ക​ട​മ്പ​ക​ളി​ല്ല. വ്യാ​ഴാ​ഴ്​​ച കേ​സ്​ വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. വ​ട​ക​ര പാ​ലോ​ളി​ത്താ​ഴ​യി​ൽ ജി​ഷ, തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണ​ത്ത് ഷീ​ബ മ​ൻ​സി​ലി​ൽ ഷീ​ബ, കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം പു​ലി​ക്കോ​ട്ട് കു​നി​യി​ൽ വീ​ട്ടി​ൽ മ​നീ​ഷ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ജോ​യ് കൈ​താ​ര​ത്ത് എ​ന്നി​വ​രാ​ണ് ഹ​ര​ജി​ക്കാ​ർ. റി​യാ​ദി​ലെ ‘ഇ​ടം’ സാം​സ്കാ​രി​ക​വേ​ദി, ദു​ബൈ​യി​ലെ ‘ഗ്രാ​മം’, ദോ​ഹ​യി​ലെ ‘ക​രു​ണ’ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി ശ്ര​മ​ഫ​ല​മാ​യാ​ണ് കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​ത്. അ​ഡ്വ. പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ഡ്വ. ജോ​ൺ കെ. ​ജോ​ർ​ജ്, അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Lets socialize : Share via Whatsapp