റെക്കോർഡ്​ വർധന; ഇന്ന്​ ഒമാനിൽ 513 പേർക്ക്​ കോവിഡ്, ബുറൈമി പഴം - പച്ചക്കറി മാർക്കറ്റ് അടച്ചു

by International | 24-05-2020 | 1395 views

മസ്​കത്ത്​: ഒമാനിൽ ഞായറാഴ്​ച 513 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 334 പേരും വിദേശികളാണ്​. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച ശേഷം ഇതാദ്യമായാണ്​ ഇത്രയധികം പേർ വൈറസ്​ ബാധിതരാകുന്നു​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7,770 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1,933 ആയി ഉയർന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 36 പേർ ഇതുവരെ മരണപ്പെട്ടു. 5,801 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 389 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ 5,909 ആയി. 960 പേരാണ്​ മസ്​കത്തിൽ അസുഖം സുഖപ്പെട്ടവർ.

അതേസമയം, കോവിഡ്​ രോഗികളുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതിനാൽ അതിജാഗ്രതയിൽ ബുറൈമി. മുൻ കരുതൽ നടപടികളുടെ ഭാഗമായി ബുറൈമി പഴം പച്ചക്കറി മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. വെള്ളിയാഴ്​ച അർധരാത്രി 12.30-ഓടെയാണ്​ നഗരസഭയിലെ ഉന്നത ഉദ്യോഗസ്​ഥർ നേരി​ട്ടെത്തി ഉടമകളോട്​ കട അടച്ചിടാൻ നിർദേശിച്ചത്​. മാർക്കറ്റിന്​ അകത്ത കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്​. കഴിഞ്ഞ ആഴ്ച മാർക്കറ്റിലെ മലയാളി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട്​ ബന്ധം പുലർത്തിയ കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവ് ആയതായും അറിയുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്​ ബുറൈമിയിലെ കോവിഡ്​ രോഗികളുടെ എണ്ണം 83 ആയി ഉയർന്നിട്ടുണ്ട്​. എട്ടുപേർക്ക്​ മാത്രമാണ്​ അസുഖം ഭേദ​പ്പെട്ടിട്ടുള്ളത്​. സ്വദേശികളും വിദേശികളും സാമൂഹിക അകലം പാലിക്കുന്നത്​ അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു.

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെകണക്കുകൾ ചുവടെ:

 • മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3192, 630; മസ്​കത്ത്​ -55, 9; ബോഷർ- 1249,150; അമിറാത്ത്​-194,16; സീബ്​ -1206,153; ഖുറിയാത്ത്​-13,2.
 • തെക്കൻ ബാത്തിന: ബർക്ക- 288, 140; വാദി മആവിൽ- 12,10; മുസന്ന-93, 45; നഖൽ -29,21; അവാബി- 45,44; റുസ്​താഖ്​ -75,37.
 • വടക്കൻ ബാത്തിന: സുവൈഖ്​ -117, 42; ഖാബൂറ-26,16; സഹം-60,20; സുഹാർ -155,36; ലിവ -35,11; ഷിനാസ്​ -59,43.
 • ദാഖിലിയ: നിസ്​വ-74, 61; സമാഇൽ-76,51; ബിഡ്​ബിദ്​-52,24; ഇസ്​കി -23,13; മന- 3,3; ഹംറ- 6,4; ബഹ്​ല-30,22; ആദം-55,55.
 • തെക്കൻ ശർഖിയ: ബുആലി- 154,126; ബുഹസൻ- 4,1 സൂർ-59,22; അൽ കാമിൽ -32,11; മസീറ-1,0.
 • ദാഹിറ: ഇബ്രി- 103,38; ദങ്ക്​-14,12; യൻകൽ -3,2.
 • ബുറൈമി: ബുറൈമി -83, 8
 • വടക്കൻ ശർഖിയ: ഇബ്ര- 13,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി-28,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ്​ -3,0.
 • ദോഫാർ: സലാല- 23,16
 • മുസന്ദം: ഖസബ്​ -7,4, മദാ-1,1
 • അൽ വുസ്​ത: ഹൈമ-1,0; ദുകം -1,1.
Lets socialize : Share via Whatsapp