ദുബൈയിൽ സൈക്ലിംഗ് ട്രാക്കുകൾ തുറക്കുന്നു

by Travel | 21-01-2018 | 446 views

ദുബായ്: ദുബൈയിൽ മുശ്രിഫ്, മിര്‍ദിഫ്, അൽ ഖവാനീജ് എന്നിവിടങ്ങളിൽ 32 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ പാതകളാണ് തുറക്കുന്നത്. 6.7 കോടി ദിർഹം ചെലവിൽ യാത്രക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന 2 പാലങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം താമസ  മേഖലകളിൽ വ്യായാമത്തിനും കായിക  ക്ഷമതയ്ക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായും, ട്രാഫിക് കണക്കിലെടുത്തുമാണ് ഈ പദ്ധതിയെന്ന് ദുബായ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു.

Lets socialize : Share via Whatsapp