ഡീസൽ കണ്ടെയ്നർ വീണതിനെത്തുടർന്ന് ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടു

by Sharjah | 21-01-2018 | 544 views

ഷാര്‍ജ : ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് കപ്പലിൽ നിന്ന് ചരക്ക് കയറ്റുന്നതിനിടയിൽ ഡീസൽ കണ്ടെയ്നർ വീണതിനെത്തുടർന്ന് 27 കാരനായ ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടു.

സംഭവം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.ഐ.ഡി, പട്രോള്‍, റസ്ക്യു തുടങ്ങിയ ഡിപാർട്ട്മെന്‍റുകളിലെ ഓഫീസർമാർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടയച്ചു. കൂടുതൽ വിവരങ്ങള്‍ അറിവായിട്ടില്ല.

Lets socialize : Share via Whatsapp