യുഎഇ-യിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

by General | 12-05-2020 | 997 views

ദുബായ്: യുഎഇ-യിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തീയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി.

യുഎഇ-യിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019-ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും.

Lets socialize : Share via Whatsapp