ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകളുടെ നിരക്കുകള്‍ ഇങ്ങനെ...

by Travel | 10-05-2020 | 2541 views

റിയാദ്: ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകളുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ജിദ്ദ-കോഴിക്കോട് റൂട്ടില്‍ എക്കണോമി ക്ലാസ് 1,253 റിയാലും ബിസിനസ് ക്ലാസ് 2,383 റിയാലുമാണ്. അതേസമയം, ജിദ്ദ-കൊച്ചി എക്കണോമി ക്ലാസ് 1,003 റിയാലും ബിസിനസ് ക്ലാസ് 1,553 റിയാലുമാണ്. നേരത്തെ എംബസി അറിയിപ്പ് പ്രകാരം കൊച്ചിയിലേക്ക് കൂടുതലും കോഴിക്കോട്ടേക്ക് കുറവുമായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം കോഴിക്കോട് സെക്റ്ററില്‍ നിരക്ക് കൂടുതലാണ്.

കോഴിക്കോട്ടേക്കുള്ള വിമാനം ബുധനാഴ്ച വൈകുന്നേരം നാലിന്​​ ജിദ്ദയില്‍ നിന്ന്​ പുറപ്പെടും. കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിനുമാണ്​ ജിദ്ദയില്‍ നിന്ന്​ പുറപ്പെടുക. ഇരു റൂട്ടുകളിലും 141 എക്കണോമി ക്ലാസുകളും എട്ട്​ ബിസിനസ് ക്ലാസുകളുമായി അകെ 149 സീറ്റുകളായിരിക്കും ഉണ്ടാകുക. ഇരു വിമാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക എയര്‍ ഇന്ത്യ അധികൃതര്‍ക്ക് കൈമാറി.

ഈ ലിസ്​റ്റ്​ അനുസരിച്ചു എയര്‍ ഇന്ത്യ ഓഫിസില്‍നിന്നും യാത്രക്കാരെ ബന്ധപ്പെടുന്നുണ്ട്. വിവരം ലഭിച്ച യാത്രക്കാര്‍ക്ക് ജിദ്ദയില്‍ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഹെഡ് ഓഫിസില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ടെത്തി ടിക്കറ്റുകള്‍ വാങ്ങണം.

Lets socialize : Share via Whatsapp