യുവാവിന്‍റെ ധീരതയ്ക്ക്  അബുദാബി പോലീസിന്‍റെ ആദരവ് 

by General | 20-01-2018 | 347 views

അബുദാബിയിലെ അൽ ദഫ്രാ പ്രദേശത്ത് തൊളിലാളികൾ തമ്മിലുണ്ടായ പ്രശ്നത്തിൽ മറ്റൊരു തൊഴിലാളിയുടെ ജീവൻ രക്ഷിച്ച യുവാവിന് അബുദാബി പോലീസിന്‍റെ ആദരവ് .മുഹമ്മദ് അബ്ദുല്ല മരി എന്ന ഇരുപത്തഞ്ചുകാരനാണ് തക്കസമയത്തെ ധീരത  കാണിച്ച് ഒരാളുടെ ജീവൻ രക്ഷിച്ചത്. ഒരു തൊഴിലാളി സഹപ്രവർത്തകനെ കുത്തുവാനായി കത്തിയുമായി ഓടുന്നത് കണ്ട മുഹമ്മദ് സംഭവം പോലീസിനെ അറിയിക്കുക മാത്രമല്ല തൊഴിലാളികളുടെ പുറകേയോടി കൊല്ലാനാഞ്ഞ വ്യക്തിയിൽ നിന്നും കത്തി പിടിച്ചു വാങ്ങി കുത്തുന്നതിൽ നിന്നും തടയുകയും ചെയ്തു. exclusive malayalam news

Lets socialize : Share via Whatsapp