
കുവൈറ്റ്: തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, പത്തനംതിട്ട എന്നീ ഭാഗങ്ങളിലേക്ക് പോകാൻ നിൽക്കുന്ന നിരവധി ആളുകൾ കുവൈറ്റിലും മറ്റ് മിഡില്‍ ഈസ്റ്റിലും ഉണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പോകുന്ന ആളുകൾ, വിസിറ്റ് വിസയിൽ വന്നവർ, ഗർഭിണികൾ, പ്രായമായവർ എന്നിങ്ങനെ ഒരുപാടുപേർ. അവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ തിരുവനന്തപുരം എയർപോർട്ട് ഉപയോഗിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
നിരവധി പ്രവാസികൾ നോർക്ക വഴിയും, എംബസ്സി വഴിയും നാട്ടിലേക്കു പോകാൻ രജിസ്റ്റർ ചെയ്ത് കാത്തു നിൽക്കുകയാണ്. തിരുവനന്തപുരം എയർപോർട്ടിനെ അവഗണിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇതിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രാക്ക് (TRAK) ജനറൽ സെക്രട്ടറി എം എ നിസ്സാം ബഹുമാനപ്പെട്ട എം.പി അടൂർ പ്രകാശിനും, എം.പി ശശി തരൂരിനും നിവേദനം നൽകുകയുണ്ടായി. അതിന്റെ ഭാഗമായി എം.പി വിദേശകാര്യ മന്ത്രിക്കും, സിവിൽ ഏവിയേഷൻ മന്ത്രിക്കും നിവേദനം നൽകുകയും ചെയ്യ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് ട്രാക്ക് ജനറൽ സെക്രട്ടറി എം എ നിസ്സാം ആവശ്യപ്പെടുകയുണ്ടായി.
കൂടാതെ, തന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് വാങ്ങിയ കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തരൂര്‍ നേരത്തെ തലസ്ഥാനത്തെത്തിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും എയര്പോര്ട്ടുകളിലുമുണ്ടാകാനിടയുള്ള യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനുമുള്ള സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് എം.പി ഫണ്ടിലെ തുക വിനിയോഗിച്ച് ക്യാമറ സംസ്ഥാനത്തെത്തിച്ചത്.
ശരീര ഊഷ്മാവ് കൂടുതലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ആന്‍ഡ് ഒപ്ടിക്കല്‍ ഇമേജിങ് ക്യാമറ ജനം കൂടുതലായി എത്തുന്ന ഇടങ്ങളില്‍ ശരീര ഊഷ്മാവ് കൂടിയവരെ കണ്ടെത്താന്‍ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് ക്യാമറ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് തരൂര്‍ സംസ്ഥാനത്ത് എത്തിച്ചത്.