ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി

by General | 05-05-2020 | 324 views

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ മെയ് 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്.

വിമാന നിരക്കുകള്‍:

  • അബുദാബി- കൊച്ചി (15,000 രൂപ)
  • ദുബൈ- കോഴിക്കോട് (15,000 രൂപ)
  • ദോഹ- കൊച്ചി (16,000 രൂപ)
  • ബഹ്റൈന്‍ - കൊച്ചി (17,000 രൂപ)
  • മസ്കറ്റ് -കൊച്ചി (16,000 രൂപ)
  • കുവൈത്ത് - കൊച്ചി (19,000 രൂപ)
Lets socialize : Share via Whatsapp