
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ സാമുഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ നിര്‍ത്തലാക്കിയിരുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കരീം, ഉബര്‍ സര്‍വീസുകള്‍ ഭാകികമായി പുനഃരാരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവര്‍ത്തന സമയം. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വക്താക്കള്‍ പറഞ്ഞു. അഭ്യന്തര മന്ത്രാലയവും സൗദി ആരോഗ്യവകുപ്പും നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.
തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് മാത്രമേ യാത്രാസൗകര്യം ഉണ്ടാകുകയുള്ളൂ. വാഹനത്തില്‍ കയറുന്നതിന് മുന്‍പും ഇറങ്ങിയതിന് ശേഷവും കൈകള്‍ നല്ല വണ്ണം കഴുകേണ്ടാതാണ്, മാസ്ക് നിര്‍ബന്ധമായും ധരിക്കണം. പിന് സീറ്റിലെ ഇരിക്കാവൂ. ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ നല്ലവണ്ണം മൂടാന്‍ ശ്രമിക്കണം വണ്ടിയുടെ ഗ്ലാസ് അല്‍പ്പം താഴ്ത്തി വെയ്ക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം.