ഏപ്രില്‍ 24 വെള്ളിയാഴ്ചയായിരിക്കും വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുകയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം

by General | 19-04-2020 | 545 views

ദുബായ്: മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഏപ്രില്‍ 24 വെള്ളിയാഴ്ചയായിരിക്കും വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുകയെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി). ഏപ്രില്‍ 23 വ്യാഴാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിലും റമദാന്‍ മാസപ്പിറ ദൃശ്യമാകുമെന്ന് ഐ‌എസി ഡയറക്ടര്‍ എംഗ് മുഹമ്മദ് ഷാവക്കത്ത് ഓഡ പറഞ്ഞു. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും 2020 മാര്‍ച്ച്‌ 26 ന് റമദാന് മുമ്പുള്ള ഷാബാന്‍ ചാന്ദ്ര മാസം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ബുധനാഴ്ച സൂര്യാസ്തമയത്തിനുശേഷം ചന്ദ്രനെ കാണുന്നത് അസാധ്യമാണെന്നും അതിനാല്‍ വിശുദ്ധ റമദാന്‍ മാസം ഏപ്രില്‍ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച നഗ്നനേത്രങ്ങളാല്‍ ചന്ദ്രനെ കാണുന്നത് തികച്ചും അസാധ്യമാണ്. ദൂരദര്‍ശിനി ഉപയോഗിച്ച്‌ മാത്രമേ ചന്ദ്രനെ കാണാന്‍ കഴിയൂ. സുഡാന്‍, ലിബിയ, അള്‍ജീരിയ, മൊറോക്കോ, മൗറിറ്റാനിയ എന്നിവിടങ്ങളില്‍ അത് പോലും എളുപ്പമല്ലെന്നും എംഗ് മുഹമ്മദ് പറഞ്ഞു.

അതേസമയം, കുറച്ച്‌ രാജ്യങ്ങളില്‍ മാര്‍ച്ച്‌ 25 ബുധനാഴ്ച ഷാബാന്‍ ചാന്ദ്രമാസം ആരംഭിച്ചു. ഇറാഖ്, ഈജിപ്ത്, തുര്‍ക്കി, ടുണീഷ്യ എന്നിവിടങ്ങളില്‍ ഏപ്രില്‍ 22 ബുധനാഴ്ച മാസപ്പിറ കാണും.

 

Lets socialize : Share via Whatsapp