രണ്ട് വർഷം സാധുതയുള്ള ടിക്കറ്റുമായി എമിറേറ്റ്സ്

by Travel | 15-04-2020 | 3038 views

ദുബായ്: എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ യാത്രക്കാർക്ക് 24 മാസം വരെ മാറ്റിയെടുക്കാം. ബുക്ക് ചെയ്ത ദിവസം മുതൽ 24 മാസം വരെ ടിക്കറ്റിന് സാധുതയുണ്ടാകും. ബുക്ക് ചെയ്ത സ്ഥലത്തേക്ക് അനുയോജ്യമായ ഏത് ദിവസവും യാത്ര ചെയ്യാനാകും. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും അറിയിച്ചു. മേയ് 31 മുതൽ ജൂൺ ഒന്ന് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം. ജൂൺ ഒന്നിനുശേഷമുള്ള നിരക്കിൽ അന്നത്തെ സാഹചര്യമനുസരിച്ച് വ്യത്യാസമുണ്ടാകും.

യാത്ര മാറ്റിവയ്ക്കുന്നതിന്റ പേരിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മറ്റൊരു ദിവസം യാത്രക്കാരനു തിരഞ്ഞെടുക്കാം. ഈ വിവരം അറിയിക്കണം. യാത്ര ചെയ്തില്ലെന്ന പേരിൽ ടിക്കറ്റ് റദ്ദാകില്ല. ടിക്കറ്റിന്റെ തുകയ്ക്കു തുല്യമായ ട്രാവൽ വൗച്ചർ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു വർഷമാണ് വൗച്ചറിന്റെ കാലാവധി. ഒരു വർഷത്തേക്കു കൂടി പുതുക്കാം. യാത്ര ചെയ്യുന്നില്ലെങ്കിൽ എമിറേറ്റ്സിന്റെ മറ്റു സേവനങ്ങൾക്ക് വൗച്ചർ ഉപയോഗപ്പെടുത്താം.

Lets socialize : Share via Whatsapp