ചൂട്​ കൂടിയാൽ കോവിഡ്​ വ്യാപനം കുറയുമെന്നതിന്​ തെളിവില്ലെന്ന്​ സൗദി ആരോഗ്യമന്ത്രാലയം

by International | 14-04-2020 | 585 views

റിയാദ്​: വേനൽക്കാലമെത്തിയാൽ കോവിഡ്​ വ്യാപനത്തിന്​ ശമനമുണ്ടാവുമെന്ന്​ ​പ്രവചിക്കാനാവില്ലെന്ന്​ സൗദി ആരോഗ്യമന്ത്രാലയം. ചൂട്​ കൂടിയാൽ കൊറോണ  വൈറസുകൾ നശിക്കുമെന്നും പകരുന്നതിന്​ ശമനമുണ്ടാവുമെന്നും പറയാനാവില്ലെന്നും അതിന്​ തെളിവില്ലെന്നും മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി  പറഞ്ഞു.

പതിവ്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ഇത്​ പുതിയ ​തരം  വൈറസാണ്​. ഇതിനെ കുറിച്ച്​ വിശദമായ പഠനം നടന്നിട്ടില്ല. ഇത്തരമൊരു വൈറസുമായി ആരോഗ്യ രംഗം ഇടപെടുന്നത്​ തന്നെ ഇതാദ്യമായാണ്​. സൗദി അറേബ്യയിൽ  വേനലി​ന്​ ഈ മാസം പകുതി പിന്നിടുന്നതോടെ തുടക്കമാകും​.
50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക്​​ വരെ ചൂട്​ ഉയരാനും സാധ്യതയുണ്ട്​. ഈ സാഹചര്യം മുൻകൂട്ടി  കണ്ടായിരുന്നു​ മാധ്യമ പ്രവർത്തകരുടെ ചോദ്യം. അങ്ങനെ കാലാവസ്ഥയ്​ക്ക്​ അനുസരിച്ച്​ ഈ വൈറസി​ന്​ സ്വഭാവ വ്യതിയാനം സംഭവിക്കുമെന്നതിന്​ ഇതുവരെയും ഒരു  തെളിവുമുണ്ടായിട്ടില്ല. ​മൃഗങ്ങളിലേക്കും തിരിച്ച്​ മനുഷ്യരിലേക്കും പുതിയ ​കൊറോണ വൈറസ്​ പടരുമെന്നതിനും ശാസ്​ത്രീയ തെളിവില്ല.

എന്നാൽ മൃഗങ്ങളുമായി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം. അവയുടെ ശരീരവും വൃത്തിയാണെന്ന്​ ഉറപ്പുവരുത്തണം. കൊതുക്​ കൊറോണ വൈറസ്​ പടർത്തും എന്ന പ്രചാരണ​വും അദ്ദേഹം നിഷേധിച്ചു. അത്​ തെറ്റാണ്​. കൊതുക്​ മൂലം പടരുന്ന അസുഖമല്ല അത്​. എന്നാൽ കൊതുക്​ പടർത്തുന്ന അസുഖങ്ങൾ വേറെയുണ്ട്​.

സൂക്ഷ്​മ പ്രാണികളുടെ കാര്യത്തിലും  ജാഗ്രത പാലിക്കുക. വെള്ളത്തിൽ ഉപ്പുകലക്കിയ ലായനി കൊണ്ട്​ മൂക്ക്​ കഴുകണമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. അത്​ മൂക്കിന്​ കേടുവരുത്തും. ഉപ്പുവെള്ളം കൊണ്ട്​ പലതവണ ഗാർഗ്​ൾ ചെയ്​താൽ വൈറസിനെ പ്രതിരോധിക്കാം എന്ന പ്രചാരണവും ശരിയല്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

Lets socialize : Share via Whatsapp