കൊറോണ ബാധിച്ച് സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 8 മരണം, 435 പേര്‍ക്ക് കൂടി രോഗം

by International | 14-04-2020 | 512 views

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് 19 രോഗം ബാധിച്ച് എട്ടു പേര്‍ മരിച്ചു. 435 പേരില്‍ കൂടി പുതുതായി രോഗം കണ്ടെത്തിയതായും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദ് അല്‍ ആലി അറിയിച്ചു.

സൗദിയില്‍ കൊറോണ ബാധിച്ച മൊത്തം രോഗികളുടെ എണ്ണം ഇതോടെ 5,369 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 4,407 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 62 പേരുടെ നില ഗുരുതരമാണ്. 73 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 84 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയവര്‍ 889 പേരായി.

റിയാദ്-114, മക്ക-111, ദമ്മാം-69, മദീന-50, ഹുഫൂഫ്-16, ബുറൈദ-10, ദഹ്റാന്‍-7, തബൂക്ക്-4, ഹായില്‍-1, അല്‍ഖര്‍ജ്-1, അല്‍ബാഹ-1, അല്‍ഖോബാര്‍-1, സാംത-1, ബിശ-1, അബഹ-1, തായിഫ്-1 എന്നിവിടങ്ങളിലാണ് ഇന്ന് സൗദിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Lets socialize : Share via Whatsapp