സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളും വൃ​ദ്ധ​രും ആ​ശ​ങ്ക​യി​ൽ

by International | 13-04-2020 | 766 views

ദ​മ്മാം: കോ​വി​ഡ്​ 19​-നെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന ന​ട​പ​ടി​ക​ളും ക​ടു​ക്കുമ്പോ​ൾ നെ​ഞ്ചി​ൽ തീ ​പു​ക​യു​ന്ന കു​റെ​പ്പേ​രു​ണ്ട്. എ​ങ്ങ​നെ​യും നാ​ട്ടി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം ല​ഭി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ർ​ശ​ക വി​സ​ക​ളി​ലെ​ത്തി ഗ​ൾ​ഫി​ൽ കു​ടു​ങ്ങി​പ്പോ​യ പ്രാ​യ​മാ​യ​വ​രും പ്ര​സ​വ​മ​ടു​ത്ത ഗ​ർ​ഭി​ണി​ക​ളു​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഗ​ൾ​ഫി​ൽ കു​ടു​ങ്ങി​പ്പോ​യ​തോ​ടെ ത​ങ്ങ​ളു​ടെ ജീ​വി​ത​ശീ​ല​ങ്ങ​ളും പ​തി​വു​ മ​രു​ന്നു​ക​ളും മു​ട​ങ്ങിപ്പോ​യ​തിന്‍റെ ആ​ശ​ങ്ക​യി​ലാ​ണ്​ വൃ​ദ്ധ​ർ. മ​ക്ക​ളു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​നും കൊ​ച്ചു​മ​ക്ക​ളെ കാ​ണാ​നു​മൊ​ക്കെ​യാ​യി ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​ക​ളെ​ല്ലാം മാ​റ്റി​വെ​ച്ച്​ വി​മാ​നം ക​യ​റി​യ​വ​രാ​ണി​വ​ർ.

ഏ​റെ​പ്പേ​രും നി​ര​വ​ധി അ​സു​ഖ​ങ്ങ​ൾ​ക്ക്​ നി​ത്യ​വും മ​രു​ന്ന്​ ക​ഴി​ക്കു​ന്ന​വ​രാ​ണ്. നാ​ട്ടി​ൽ ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന മ​രു​ന്നു​ക​ൾ തീ​ർ​ന്ന​തോ​ടെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ ഏ​റെ​യാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വ​രെ എ​ത്തി​ക്കാ​നോ ചി​കി​ത്സ തേ​ടാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ ചി​കി​ത്സ തേ​ട​ലും പ​ര്യാ​പ്​​ത​മ​ല്ല. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര  നീ​ണ്ടു​പോ​കുമ്പോ​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന മ​റ്റൊ​രു​കൂ​ട്ട​ർ പ്ര​സ​വ​മ​ടു​ത്ത ഗ​ർ​ഭി​ണി​ക​ളും അ​വ​രു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രു​മാ​ണ്. ഏ​ഴു​​മാ​സം വ​രെ​യാ​ണ്​ ഗ​ർ​ഭി​ണി​ക​ൾ​ക്ക്​ വി​മാ​ന​ത്തി​ൽ  യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക. ആ ​സ​മ​യ​വും ക​ട​ന്നു​പോ​യാ​ൽ സൗ​ദി​യി​ൽ പ്ര​സ​വി​ക്കു​ന്ന​തി​ന്​ നി​ർ​ബ​ന്ധി​ത​രാ​കും.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ സി​സേ​റി​യ​ൻ  ചെ​യ്യേ​ണ്ടി ​വ​ന്നാ​ൽ വ​ലി​യ പ​ണ​ച്ചെ​ല​വ്​ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും 12,000 മു​ത​ൽ 15,000 റി​യാ​ൽ വ​രെ​യാ​കാം ആ​ശു​പ​ത്രി ചെ​ല​വ്. നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ൽ ഇ​തി​നു​ള്ള പ​ണം കൂ​ടി എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​റി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്​ പ​ല​രും. കൂ​ടാ​തെ പ്ര​സ​വ​ത്തി​ന്​ ശേ​ഷ​മു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ​ആ​ളി​നെ നി​ർ​ത്തേ​ണ്ടി​ വ​ന്നാ​ലും വ​ലി​യ തു​ക ശ​മ്പ​ള​യി​ന​ത്തി​ലും ന​ൽ​കേ​ണ്ടി​വ​രും. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ പ​റ​യു​ന്ന​വ​ർ ഇ​ത്ത​ര​ക്കാ​രെ തി​രി​ച്ച​റി​യു​ന്നി​ല്ല എ​ന്ന​താ​ണ്​ സ​ത്യം.

ക​ട തു​റ​ക്കാ​താ​യി​ട്ട്​ ഒ​രു​ മാ​സ​മാ​യെ​ന്നും നി​ത്യ​ച്ചെ​ല​വി​നു പോ​ലും പ്ര​യാ​സ​പ്പെ​ടുമ്പോ​ൾ ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ ആ​ശു​പ​ത്രി ചെ​ല​വി​നു​കൂ​ടി എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തു​മെ​ന്ന്​ അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ദ​മ്മാ​മി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ക​ട ന​ട​ത്തി​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി പ​റ​യു​ന്നു. പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​യേ​ണ്ട വി​ഷ​യ​മാ​ണി​ത്.

Lets socialize : Share via Whatsapp