‘ജീവൻ രക്ഷിക്കാൻ വഴി തുറക്കണം’; ചീഫ്​ ജസ്​റ്റിസിന്​ പ്രവാസിയുടെ കത്ത്

by Dubai | 13-04-2020 | 1006 views

ദു​ബൈ: ബ​ഹു​മാ​ന​പ്പെ​ട്ട ചീ​ഫ്​​ജ​സ്​​റ്റി​സ്​ അ​റി​യു​ന്ന​തി​ന്,​

സ​ർ, ഒ​മ്പ​തു വ​ർ​ഷം മു​ൻ​പ്​ വൃ​ക്ക മാ​റ്റി​വെ​ച്ച​യാ​ളാ​ണ് ഞാ​ൻ. ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ​ പ്ര​വാ​സ​മേ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒ​രു സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലാ​ണ്​ ജോ​ലി. 24 മ​ണി​ക്കൂ​റി​ൽ 17 ഗു​ളി​ക​​ ക​ഴി​ക്ക​ണം. നാ​ട്ടി​ൽ നി​ന്നാ​ണ്​ ഗു​ളി​ക​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തെ സം​വി​ധാ​ന​ങ്ങ​ൾ​ താ​ങ്ങാ​നാ​വി​ല്ല. നാ​ട്ടി​ൽ എ​ത്തി​ പ​രി​ശോ​ധി​ച്ച്​ മ​രു​ന്ന്​ വാ​ങ്ങേ​ണ്ട സ​മ​യ​മാ​ണി​ത്. വി​മാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ​ പോ​കാ​നാ​യി​ട്ടി​ല്ല. മ​രു​ന്ന്​ അ​വ​സാ​ന​ത്തി​ലാ​ണ്. ജീ​വി​ക്കാ​നു​ള്ള, കു​ടും​ബം പോ​റ്റു​വാ​നു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​മാ​യി ക​ണ​ക്കാ​ക്കി വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. യാ​ത്ര​യ്ക്ക്​ അ​വ​സ​ര​മൊ​രു​ക്ക​ണം.

ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രിം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ക​ക്ഷി​ചേ​ർ​ന്ന്​ യു.​എ.​ഇ-​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി യു​വാ​വ്​ സ​മ​ർ​പ്പി​ച്ച സ​ങ്ക​ട ഹ​ര​ജി​യാ​ണി​ത്. അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം മു​േ​​ഖ​ന പ്ര​വാ​സി സം​ഘ​ട​ന​ക​ൾ വെ​ള്ളി​യാ​ഴ്​​ച സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ ഇ​ങ്ങ​നെ ഇ​രു​നൂ​റി​ലേ​റെ പേ​രാ​ണ്​ രം​ഗ​ത്തു വ​ന്ന​ത്. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ തേ​ടു​ന്ന​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, വി​സി​റ്റ്​ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ തു​ട​ങ്ങി വി​വി​ധ തു​റ​ക​ളി​ലു​ള്ള ആ​ളു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന്​ നി​യ​മ​ന​ട​പ​ടി ഏ​കോ​പി​പ്പി​ക്കു​ന്ന ഹം​പാ​സ്​ ചീ​ഫ്​ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഈ​സാ അ​നീ​സ്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

ചീ​ഫ്​ ജ​സ്​​റ്റി​സ് ഉൾപ്പെടുന്ന ബെ​ഞ്ച്​ കേ​സ്​ ഇ​ന്ന്​ പ​രി​ഗ​ണി​ക്കും. സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ സ​ഞ്​​ജ​യ്​ ഹെ​ഡ്​​ഗേ​യും പ്ര​വാ​സി​ക​ൾ​ക്കാ​യി ​ഹാ​ജ​രാ​വും. യു.​എ​സി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​  മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​ഭ ദ​ത്ത മ​ഖീ​ജ​യും യു.​എ.​ഇ​-യി​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഡ്വ. പി.​വി. ദി​നേ​ശ് മു​ഖേ​നെ ഐ.​പി.​എ​-യും സു​പ്രിം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Lets socialize : Share via Whatsapp