72 മണിക്കൂറിനുള്ളില്‍ ഉംസലാലില്‍ 3,000 കിടക്കകളോടെ അത്യാധുനിക സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന കൊറോണ ഫീല്‍ഡ് ക്വാറൈന്റന്‍ ആശുപത്രി സജ്ജമാക്കി ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്

by International | 11-04-2020 | 542 views

ദോഹ: കൊറോണ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി ഒരുക്കി ഖത്തര്‍ പൊതുമരാമത്ത് വകുപ്പായ അശ്ഗാല്‍. 72 മണിക്കൂറിനുള്ളിലാണ് ഉംസലാലില്‍ 3,000 കിടക്കകളോടെ അത്യാധുനിക സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന കൊറോണ ഫീല്‍ഡ് ക്വാറൈന്റന്‍ ആശുപത്രി സജ്ജമാക്കിയത്. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കൂടുതല്‍ രോഗികളെ ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രികളുടെ നിര്‍മ്മാണം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള 8,500 കിടക്കകളുമായി മറ്റൊരു ക്വാറൈന്റന്‍ ആശുപത്രി കൂടി ഉംസലാലില്‍ നിര്‍മ്മാണത്തിലിരിക്കുകയാണ്.

പുതിയ ആശുപത്രി കൂടി സജ്ജമാകുന്നതോടെ 12,500 കിടക്കകള്‍ ഉള്‍പ്പെടുന്ന ഉംസലാല്‍ മെഡിക്കല്‍ ക്വാറന്റീന്‍ കോംപ്ലക്‌സ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് എഞ്ചി. ഫാതിമ അല്‍ മീര്‍ പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുന്നത് പുറമെ നിരവധി മറ്റ് സവിഷേതകളും ആശുപത്രിയ്ക്കുണ്ട്. രോഗികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് 600 പേരെ ഉള്‍ക്കൊള്ളാന്‍ വിധത്തില്‍ കായിക വിനോദ സൗകര്യങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഐപാഡുകളും കായിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയാണ് റിക്രിയേഷന്‍ സെന്റര്‍. qatar ashgal

ഇതുകൂടാതെ സുരക്ഷിതമായി സാമൂഹിക അകലം പാലിച്ച്‌ ഒരേ സമയം 900 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന കാന്റീനും ആശുപത്രിയിലുണ്ട്. ഇത്രയും സൗകര്യങ്ങളോടെയുള്ള ഫീല്‍ഡ് ക്വാറൈന്റന്‍ ആശുപത്രികളുടെ നിര്‍മ്മാണത്തിന് പിന്തുണ നല്‍കിയ സ്വകാര്യ മേഖലക്കും പ്രത്യേകിച്ച്‌ പ്രാദേശിക കോണ്‍ട്രാക്ടര്‍മാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുകയാണ് അധികൃതര്‍.

Lets socialize : Share via Whatsapp