അനിശ്ചിതത്വം നീങ്ങുംവരെ ഹജ് കരാര്‍ ഒപ്പിടരുത്: സൗദി

by General | 01-04-2020 | 1130 views

മനാമ: അനിശ്ചിതത്വം നീങ്ങുന്നതുവരെ ധൃതി പിടിച്ച് ഹജ് കരാറുകള്‍ ഒപ്പിടരുതെന്ന് സൗദി. ഹജ് തീര്‍ഥാടകരുടെയും പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം സജ്ജമാണെന്നും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്‍തെന്‍ അറിയിച്ചു.

എന്നാല്‍, കൊറോണവൈറസിന്റെ സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ ചിത്രം വ്യക്തമാകും വരെ കരാറുകള്‍ ഒപ്പുവെയ്ക്കുന്നത് നീട്ടിവെക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഉംറ ബുക്ക് ചെയ്തിട്ടും വരാന്‍ കഴിയാത്തവരുെട പണം തിരികെ നല്‍കിയതായും മന്ത്രി പറഞ്ഞു. മക്കയില്‍ സൗദി ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

Lets socialize : Share via Whatsapp