കുവൈത്തിൽ സഹകരണ സംഘങ്ങളിൽ റെക്കോഡ്​ വിൽപന

by Business | 31-03-2020 | 1323 views

കുവൈത്ത് സിറ്റി: മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ ആറ് സഹകരണ സംഘങ്ങളിൽ 14 ദശലക്ഷം ദീനാറി​ന്‍റെ കച്ചവടം നടന്നുവെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2019 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച്​ 2.6 ദശലക്ഷം ദീനാറി​ന്‍റെ വർധനവാണുണ്ടായത്. അവസാന ദിവസങ്ങളിലെ കൂടി കണക്കിലെടുക്കുമ്പോൾ തുക പിന്നെയും വർധിക്കും. കോവിഡിനെ തുടര്‍ന്ന്​ മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്​ സഹകരണ സംഘങ്ങളിൽ വിൽപന കൂടാൻ കാരണം.

ക്ഷാമം വരുമെന്ന ഭീതിയിൽ ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങി സംഭരിച്ചിട്ടുമുണ്ട്​. രാജ്യത്ത്​ പ്രഖ്യാപിച്ച ഭാഗിക നിരോധനാജ്​ഞയെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങള്‍ മൂലം ഈ മേഖലയില്‍ അടുത്ത ദിവസങ്ങളിലും കൂടുതല്‍ കച്ചവടം നടക്കാന്‍ സാധ്യതയുണ്ട്. സൗജന്യമായി ജനവാസ കേന്ദ്രങ്ങളിൽ സാധനങ്ങള്‍ എത്തിക്കുന്നത്​ സഹകരണ സംഘങ്ങളുടെ വിൽപനയിൽ പ്രതിഫലിക്കും.

Lets socialize : Share via Whatsapp