
മനാമ: കൊറോണ വൈറസ് ബാധിച്ച് സൗദിയിലും ബഹ്റൈനിലും ഓരോ മരണം. സൗദിയില്‍ അഫ്ഗാന് പൗരനാണ് മരിച്ചത്. ആദ്യമായാണ് കൊറോണ ബാധിച്ച് സൗദിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍ ചൊവ്വാഴ്ച 205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. ബഹ്റൈനില്‍ 65-കാരനായ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് വട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ബഹ്റൈനില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ബഹ്റൈനിൽ ഞായറാഴ്ച 51-കാരിയായ സ്വദേശി വനിതയും മാര്‍ച്ച് 16-ന് 65-കാരിയായ സ്വദേശി വനിതയാണ് കൊറോണ ബാധിച്ച് മരിച്ചത്. ഗള്‍ഫില്‍ ഇതോടെ കോവിഡ് മരണം ആറായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍ യുഎഇ-യില്‍ മരിച്ചിരുന്നു.