
ദുബായ്: യു.എ.ഇ-യില്‍ മാര്‍ച്ചിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് 8 ഫില്‍സ് വീതം കുറഞ്ഞു. ഡീസലിന് 15 ഫില്‍സും. ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ധന നിരക്കില്‍ മാര്‍ച്ച് മാസം ഇളവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് മാസം സൂപ്പര്‍ 98 ലിറ്ററിന് 2 ദിര്‍ഹവും 16 ഫില്‍സുമായിരിക്കും നിരക്ക്. നിലവില്‍ ഇത് 2.24 ദിര്‍ഹമാണ്. സ്പെഷ്യല്‍ 95 ലിറ്ററിന് 2.04 ദിര്‍ഹമായിരിക്കും നിരക്ക്. ഈ മാസം ഇത് 2.12 ദിര്‍ഹം. ഇ-പ്ലസ് 91 ലിറ്ററിന് 1.97 ദിര്‍ഹവും ഡീസലിന് ലിറ്ററിന് 2.25 ദിര്‍ഹവും ആയിരിക്കും മാര്‍ച്ചിലെ നിരക്ക്. ഇ-പ്ലസ് ഈ മാസം ലിറ്ററിന് 2.05 ദിര്‍ഹമാണ് നിരക്ക്. ഡീസലിന് 2.40 ദിര്‍ഹവും.
എണ്ണവില കുറയുന്ന സാഹചര്യത്തില്‍ ഉല്പാദനം വീണ്ടും കുറക്കാന്‍ യു.എ.ഇ ഉള്‍പ്പെടെ ഉല്പാദക രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒപെക് ഉടന്‍ വിലയിരുത്തല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.