യ​മ​നില്‍ സൗ​ദി സ​ഖ്യ​സേ​നയുടെ വ്യോ​മാ​ക്ര​മ​ണം; 31 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

by International | 16-02-2020 | 954 views

റി​യാ​ദ്: യ​മ​നി​ലെ അ​ല്‍ ജൗ​ഫ് പ്രാ​വ​ശ്യ​യി​ല്‍ സൗ​ദി സ​ഖ്യ​സേ​ന ശ​നി​യാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 31 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​താ​യും യു​.എ​ന്‍ റെ​സി​ഡ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. സൗ​ദി സ​ഖ്യ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെയാണിത്‌.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സൗ​ദി സ​ഖ്യ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം അ​ല്‍ ജൗ​ഫി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. സൗ​ദി ടൊ​ര്‍​ണാ​ഡോ യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് സ​ഖ്യ​സേ​ന​യു​ടെ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ആ​ള​പാ​യ​മു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ടു​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ‌‌

അ​തേ​സ​മ​യം, വി​മാ​നം വെ​ടി​വ​ച്ച്‌ വീ​ഴ്ത്തി​യ​താ​ണെ​ന്ന വാ​ദ​വു​മാ​യി ഹൗ​തി വി​മ​ത​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ല​ത്തു​നി​ന്ന് ആ​കാ​ശ​ത്തേ​ക്ക് (​ഗ്രൗ​ണ്ട് ടു ​എ​യ​ര്‍) തൊ​ടു​ത്ത മി​സൈ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന​തെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ സൗ​ദി ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

Lets socialize : Share via Whatsapp