ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ യു.എ.ഇ ഗോൾഡൻ വിസ

by Sports | 14-02-2020 | 4477 views

ദു​ബൈ: പോ​ർ​ച്ചു​ഗ​ൽ ഫു​ട്​​ബോ​ൾ ഇ​തി​ഹാ​സം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ യു.​എ.​ഇ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ച്ചു. യു.​എ.​ഇ​-യി​ലെ കാ​യി​ക മേ​ഖ​ല​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്​ അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ യു​വ​ന്‍റ​സ്​ താ​ര​മാ​യ ക്രി​സ്​​റ്റ്യാ​നോ അ​ടു​ത്തി​ടെ യു.​എ.​ഇ സ​ന്ദ​ർ​​ശി​ച്ചി​രു​ന്നു.

ലോ​കോ​ത്ത​ര കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ ​പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ്​ പ്ര​സി​ഡ​ന്‍റും ദുബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞി​രു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്.

Lets socialize : Share via Whatsapp