മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിംഗ് ഇനി യു.​എ.​ഇ ദേ​ശീ​യ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക​ന്‍

by Sports | 13-02-2020 | 4074 views

ദുബായ്: യു.​എ.​ഇ ദേ​ശീ​യ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക​നാ​യി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിംഗിനെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. ഒത്തുകളി നടന്നതിന്‍റെ ഭാഗമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഹെഡ് കോച്ച്‌ ഡ​ഗീ ബ്രൗണിനെ പുറത്താക്കിയതിന് ശേഷമാണ് റോബിന്‍ സിങ്ങിന്റെ നിയമനം പ്രഖ്യാപിച്ചത്. ഒ​ത്തു​ക​ളി വി​വാ​ദ​ത്തില്‍ നിന്ന് ടീമിനെ കരകയറ്റുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.

ട്വ​ന്‍​റി20 ലോ​ക​ക​പ്പ്​ യോ​ഗ്യ​താ റൗ​ണ്ട് മത്സരത്തിലാണ് ഒത്തുകളി നടന്നത്. ഇതോടെ ഐസിസി മൂന്ന് താരങ്ങളെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെയ്തിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് റോബിന്‍. ഇ​ന്ത്യ​യ്ക്കാ​യി ഒ​രു ടെ​സ്​​റ്റും 136 ഏ​ക​ദി​ന​വും ക​ളി​ച്ച റോബിന്‍ 2001-ലാണ് വിരമിച്ചത്.

Lets socialize : Share via Whatsapp