ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്‌സ്; ബി.എസ്‌.സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

by General | 13-02-2020 | 1042 views

ദുബായ്: ദുബായിലെ പ്രമുഖ ഹോംഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. 25-നും 40-നും മദ്ധ്യേ പ്രായമുള്ള ബി.എസ്‌.സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ nrkhomecare@gmail.com ല്‍ 25-നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

Lets socialize : Share via Whatsapp