അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു

by Business | 05-02-2020 | 1413 views

അബുദാബി: ചെലവ്​ ചുരുക്കുന്നതിന്‍റെ ഭാഗമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു. കമ്പനിയുടെ വിമാനശേഖരം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. ശതകോടി ഡോളറിന്​ 38 വിമാനങ്ങളാണ്​ വില്‍ക്കുന്നത്. 

അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്‍ടാവ്‌എയര്‍ എയര്‍ഫിനാന്‍സ് എന്നിവയ്ക്കാണ് 3.67 ശതകോടി ദിര്‍ഹത്തിന് വിമാനങ്ങള്‍ വില്‍ക്കുന്നത്. ഇത്തിഹാദ് ഇപ്പോള്‍ ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആര്‍.എസ്​, എയര്‍ബസ് എ 330-300, എ 300-200 എന്നീ വിമാനങ്ങളാണ് വില്‍ക്കുന്നത്. ഈ വര്‍ഷം ശേഖരത്തിലെത്തുന്ന ബോയിങ് 777-300 ഇ.ആര്‍.എസ്​ വിമാനങ്ങള്‍ കമ്പനിക്ക് തന്നെ പാട്ടത്തിന് നല്‍ക്കുന്ന സംവിധാനമുണ്ടാക്കുമെന്നും ഇത്തിഹാദ്​ അറിയിച്ചിട്ടുണ്ട്​.

അടുത്തവര്‍ഷം എത്തുന്ന എ 330 വിമാനങ്ങള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് യാത്രാ വിമാനമായോ, ചരക്ക് വിമാനമായോ ഉപയോഗിക്കാന്‍ കഴിയുന്ന വിധം പാട്ടത്തിന് നല്‍കും. 

Lets socialize : Share via Whatsapp